Popular Posts

Friday, January 27, 2012

നദിയും സോപ്പു്കഷണവും
( ജ്ഞാനേന്ദ്രപതിയുടെ "നദി ഔര്‍ സാബുന്‍ "എന്ന കവിതയുടെ
സ്വതന്ത്ര പരിഭാഷ )

നദി നീ ഇത്ര മെലിഞ്ഞിരിക്കുന്നതെങ്ങനെ ?
മലിനവും വൃത്തികെട്ടവളുമായി
മൃതസ്വപ്നങ്ങള്‍ കണക്കെ മത്സ്യങ്ങള്‍
പൊങ്ങികിടക്കുന്നതെന്ത് ?
നിന്റെ ദുര്‍ദിനങ്ങളിലെ കെട്ടവെള്ളത്തില്‍
നിന്റെ നീരൂറ്റിയപഹരിച്ചതാര്?
കളകളാരവത്തില്‍ കാളിമ തീര്‍ത്തതാര്?
കടുവകള്‍ തിമിര്‍ത്താടിയിട്ടു
കെട്ടുപോയിട്ടില്ലൊരിക്കലും
ആമകളുടെ കടുത്ത പുറന്തോടില്‍
തട്ടിതെറിച്ചിട്ടും
ആന നീരാട്ടും സഹിച്ചു നീ സാനന്ദം
ആഹാ.. പക്ഷേ
സ്വാര്‍ത്ഥ പണിശാലകളുടെ അമ്ള വിസര്‍ജ്യം സഹിച്ച്
നീലിമ പടര്‍ന്നു നിന്‍ ശുഭ്ര മേനിയില്‍
തലയ്ക്കല്‍ ഹിമവാനൊരുത്തനുണ്ടായിട്ടും
കൈവെള്ളയിലൊതുങ്ങുന്ന സോപ്പുകഷ്ണത്തോട്
തോറ്റുപോയല്ലോ നീ യുദ്ധം ...

No comments:

Post a Comment